ചെറുവത്തൂർ കാരിയിൽ അങ്ങിട്ടകാരി ധർമ്മ ദൈവ ട്രസ്റ്റ് വാർഷികയോഗം നടത്തി.
ചെറുവത്തൂർ കാരിയിൽ അങ്ങിട്ടകാരി ധർമ്മ ദൈവ തറവാട് ട്രസ്റ്റിൻ്റെ
വാർഷിക ജനറൽ ബോഡിയോഗവും വിദ്യാഭ്യാസ-കലാ-കായിക മേഘലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും നടത്തി. പ്രസിഡൻ്റ് എ.കെ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 18 - ഓളം തറവാട് കുടുംബാംഗങ്ങളെ അനുമോദിച്ചു. എ.കെ ശശാങ്കൻ സ്വാഗതവും എ.കെ സത്യൻ നന്ദിയും പറഞ്ഞു.
No comments