Breaking News

പടന്നക്കാട് നടന്ന സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ കേരള സർക്കിൾ ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

എ പി ജി ട്രേഡ് യൂണിയൻ ഇൻസ്റ്റി ട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ കേരള സർക്കിൾ മേഖല 29 ന്റെ ദ്വിദിന പഠന ക്യാമ്പ് പടന്നക്കാട് ഗുഡ് ഷേപ്പേർഡ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സാജു കെ അധ്യക്ഷത വഹിച്ചു. സർക്കിൾ പ്രസിഡണ്ട്‌ എച്ച് സി രജത് ഉൽഘാടനം നിർവഹിച്ച് സംസാരിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വി പി ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.
 'ഇന്ത്യൻ സമ്പദ് വ്യവസ്ഥ-ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെ അധികരിച്ച് മുൻ ജനറൽ സെക്രട്ടറി എ രാഘവൻ ക്ലാസ് കൈകാര്യം ചെയ്തു. ജീവനക്കാരുടെ വിവിധ സേവന വേതന വ്യവസ്ഥകളെ പ്പറ്റിയും, ആനുകൂല്യങ്ങളെപ്പറ്റിയും കെ ഗിരീഷ് കുമാർ, കെ വികാസ്, എ വി സീന, എ ജിജേഷ്, ജി അഭിലാഷ്, വി പി ശ്രീജിത്ത്‌ , പി അനു , കെ ഇ അജിത്, വി ഗിരീശൻ , ധനുഷ്, പി രജിത്ത് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. 

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ മാസം ട്രെയിനിനടിയിൽപ്പെട്ട യുവാവിനെ രക്ഷിച്ച കെ ഗിരീഷ് കുമാറിനെയും പാലാത്തടം കണ്ണൂർ യൂണിഴ്സിസ്റ്റി ക്യാമ്പസ്സിലെ മേഘന മഹേഷിനെയും ചടങ്ങിൽ അനുമോദിച്ചു. സംഘടനയുടെ ചരിത്രത്തെപ്പറ്റിയും പൊതു ജനങ്ങൾക്കു നൽകേണ്ട സേവനങ്ങളെപ്പറ്റിയും ജനറൽ സെക്രട്ടറി അഖിൽ സത്യൻ വിശദീകരിച്ചു സംസാരിക്കുകയുണ്ടായി ജീവനക്കാരുടെ വിവിധങ്ങളായ കലാപരിപാടികളും ക്യാമ്പിൽ അരങ്ങേറി. റീജിയണൽ സെക്രട്ടറി രാധിക നന്ദി അറിയിച്ചു.

No comments