നെല്ലിമരച്ചോട്ടിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്ത് നെല്ലിയടുക്കം എയുപി സ്ക്കൂൾ
പേരിനെ അന്വർത്ഥമാക്കി നെല്ലിമരച്ചോട്ടിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്ത് നെല്ലിയടുക്കം എയുപി സ്ക്കൂൾ. സ്കൂൾ വളപ്പിൽ തറ കെട്ടിയൊരുക്കിയ നെല്ലി മരങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ നടത്തിയ പരിപാടി വേറിട്ട അനുഭവമായി. സ്കൂളിലെ പച്ച തുരുത്തിലേക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചും, കുട്ടികൾ കൊണ്ടുവന്ന ചെമ്പരത്തി ചെടികൾ കൊണ്ട് ജൈവവേലിയൊരിക്കിയും പരിസ്ഥിതി ദിന പ്ലക്കാർഡുകളുയർത്തിയും പരിസ്ഥിതി ദിന സന്ദേശങ്ങൾ വായിച്ചും കുട്ടികൾ പരിസ്ഥിതി ദിന പരിപാടികളിൽ പങ്കാളികളായി. പ്രധാനാധ്യാപിക രാജേശ്വരി ദേവദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി. പ്രമീള ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിവനന്ദ് പരിസ്ഥിതി അസംബ്ലി നയിച്ചു. എസ്എംസി അംഗം ശശിധരൻ ചാങ്ങാട് പരിസ്ഥിതി ദിന കാര്യങ്ങൾ വിശദീകരിച്ചു. എസ്എംസി ചെയർമാൻ ബാബു ജോസ് , പിടിഎ വൈസ് പ്രസിഡന്റ് വി സുഗതൻ, സ്റ്റാഫ് സെക്രട്ടറി സതീദേവി, എസ്ആർജി കൺവീനർ സ്നേഹലത തുടങ്ങിയവർ നേതൃത്വം നല്‍കി. പരിസ്ഥിതി ദിന ക്വിസിൽ യുപി വിഭാഗത്തിൽ അരീബ ആർ ബാബു, ദിൽജിത്, ജിത്തുനാഥ്, അൻവിത , സ്നേഹിൽ എന്നിവരും എൽപി വിഭാഗത്തിൽ ആദിശ്രീ, ആദ്യ ,അനൗക, അൻഷിക എന്നിവരും വിജയികളായി.
No comments