എലിപ്പനി പ്രതിരോധം: നീലേശ്വരം നഗരസഭയിലെ തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസും പ്രതിരോധ ഗുളികകളും നൽകി
നീലേശ്വരം താലൂക്കാശുപത്രി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.
നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ,
കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവർക്ക് എലിപ്പനി രോഗപ്രതിരോധത്തിനായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും ഡോക്സിസൈക്ലിൻ ഗുളികകളും നൽകി.
No comments