Breaking News

എസ് ബി ഐ നീലേശ്വരം ടൗൺ ബ്രാഞ്ചിലെ ചീഫ് അസോസിേയേറ്റ് സുധ ടി. ആർ വിരമിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നീലേശ്വരം ടൗൺ ബ്രാഞ്ചിലെ ചീഫ് അസോസിേയേറ്റ് സുധ ടി. ആർ വിരമിച്ചു. 36 വർഷത്തിലധികം വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് വിരമിച്ചത്. കാഞ്ഞങ്ങാട്, പയ്യന്നൂർ എസ് ബി ഐ ശാഖകളിലും ജോലി നോക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി മനോജ് വി യാണ് ജീവിത പങ്കാളി. നീലേശ്വരം ടൗൺ ബ്രാഞ്ചിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബ്രാഞ്ച് മാനേജർ നിർമ്മിഷ് ഡി അധ്യക്ഷത വഹിച്ചു. രജിത എം വി ആർ ബി ഒ ചീഫ് മാനജർ മുഖ്യാതിഥി ആയിരുന്നു. ശ്രീജിത്ത് വി പി, സുമേഷ് കുമാർ, പി വി രവീന്ദ്രൻ നായർ, ജിസ്ന, ദിവ്യ രവീന്ദ്രൻ, എം വിജയൻ, സുരേഷ്കുമാർ ഇ. പി തുടങ്ങിയവർ സംസാരിച്ചു. 
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാൻ നേതൃത്വം നൽകിയ ഗിരീഷ് കുമാറിനെ യോഗത്തിൽ വച്ച് ആദരിച്ചു.
[

No comments