നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായരെ ആദരിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച പി.കുഞ്ഞിരാമൻ നായരെ കരയോഗം ഭരണ സമിതി യോഗം ആദരിച്ചു.
പുതിയ പ്രസിഡന്റ് കെ.പി.ജയരാജൻ നായർ ഷാൾ അണിയിച്ചു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. സി.എം.അശോകൻ, എം.മധുസൂദനൻ, പി.രാഘവൻ നായർ, എം.രാഘവൻ നായർ, കെ.നാരായണൻ നായർ, ടി.വി. സരസ്വതി ടീച്ചർ, എം.പങ്കജാക്ഷി, കെ.മധുസൂദനൻ, പി.രമേശൻ നായർ, പി. രാമചന്ദ്രൻ നായർ, കെ.ഗംഗാധരൻ നായർ, എം.കുഞ്ഞമ്പു നായർ കരയോഗം ട്രഷറർ പി.ശ്രീധരൻ നായർഎന്നിവർ ആശംസകൾ നേർന്നു.
..........

No comments