Breaking News

തെക്കിൽ ബേവിഞ്ച സ്റ്റാർ നഗറിലെ ദേശീയപാത നിർമാണ സൈറ്റിൽ മണ്ണിടിഞ്ഞു: ചെർക്കള - ബേവിഞ്ച റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചു

ദേശീയപാത നിർമാണം പുരോഗമിക്കുന്ന തെക്കിൽ ബേവിഞ്ച സ്റ്റാർ നഗറിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു.
ഉച്ചയ്ക്കാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. തത്സമയം ഇതുവഴി ഒരു സ്വകാര്യ ബസ് കടന്നു പോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതേ സ്ഥലത്തിന് സമീപം സോയിൽ നെയ്ലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് റോഡിലേക്ക് തകർന്നു വീണത്. മണ്ണിടിഞ്ഞ ഭാഗത്ത് കുന്നിനു മുകളിൽ നാല് വീടുകൾ ഉണ്ട്. മണ്ണിടിഞ്ഞതോടെ ഇവരും ഭീതിയിലാണ്. ബേവിഞ്ച റോഡിലേക്ക് വീണ മണ്ണ് മണ്ണുമാന്തി യന്ത്രമെത്തിച്ച് നീക്കം ചെയ്തു വരികയാണ്.

No comments