നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവം: പൂത്താക്കൽ ചടങ്ങിൽ പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്ര പൂക്കാർ സംഘവും പങ്കെടുത്തു
നീലേശ്വരം മന്നൻപുറത്തു കാവ് കലശമഹോത്സവത്തിന്റെ ഭാഗമായി നടന്ന പൂത്താക്കൽ ചടങ്ങിൽ പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്രം (തായത്തറ - നരിക്കാട്ടറ) പൂക്കാർ സംഘവും സംബന്ധിച്ചു.
വടക്കേ കളരി പൂക്കാർ സംഘത്തിന് ഒപ്പമാണ് ഇവരും പൂക്കൾ ശേഖരിക്കാൻ പോകുന്നത്. ആചാരസ്ഥാനികർ, വാല്യക്കാർ, കൂട്ടായി ക്കാർ എന്നിവരുടെ നേതൃത്വത്തിലാണിത്. ശേഖരിച്ച കവുങ്ങിൻപൂക്കുലകൾ നരിക്കാട്ടറ തായത്തറയിലെ ഒന്നാം അവകാശികളായ പുതുക്കൈ ഞെക്ലിയിൽ തറവാട്ടിൽ എത്തിക്കുന്നു. ഇവിടെ ഇവർക്ക് കഞ്ഞിയും ഒരുക്കി. ഇതിന് ശേഷം ആർപ്പുവിളികളോടെ പൂക്കൾ വടക്കേ കളരിയിലേക്ക് കൊണ്ടുപോയി സമർപ്പിച്ചു.
No comments