Breaking News

നീലേശ്വരം കണിച്ചിറയിൽ പുഴ കരകവിഞ്ഞു: കമ്മ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

നീലേശ്വരം കണിച്ചിറയിൽ പുഴ കരകവിഞ്ഞൊഴുകി ആറ് വീടുകളിൽ വെള്ളം കയറി. 
ഇവിടങ്ങളിൽ നിന്നായി 14 പേരെ താമസിപ്പിക്കാൻ കണിച്ചിറ കമ്മ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഹൊസ്ദുർഗ് വില്ലേജ് പരിധിയിൽ കാഞ്ഞങ്ങാട് എസ് എൻ പോളിടെക്‌നിക്, ഹൊസ്ദുർഗ് ജി എഫ് എൽ പി എസ് എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കടിക്കാൽ ഭാഗത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള 14 പേരെ എസ് എൻ പോളിയിലും മീനാപ്പീസ് കടപ്പുറം, സുനാമി കോളനി, ബല്ലാ കടപ്പുറം എന്നിവിടങ്ങളിലെ മൂന്ന് കുടുംബങ്ങളിൽ നിന്നായി ഏഴ് പേരെ ഹൊസ്ദുർഗ് കടപ്പുറം സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റി.

No comments