Breaking News

കടലോര ശുചീകരണം നടത്തിയും കടലിന്റെ വിസ്മയം നിറഞ്ഞ ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞും മരക്കാപ്പ് കടപ്പുറം ജിഎഫ്എച്ച്എസ് ഇക്കോ ക്ലബ്ബിലെ കുട്ടികൾ

കടലോര ശുചീകരണം നടത്തിയും കടലിൻ്റെ വിസ്മയം നിറഞ്ഞ ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞും കുട്ടിക്കൂട്ടം .ലോക സമുദ്ര ദിനാചരണത്തിൻ്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ ഇക്കോ ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ് കടലിൻ്റെയും കടലോരത്തിൻ്റെയും അദ്ഭുതം തിരയടിക്കുന്ന ജൈവവൈവിധ്യത്തെ അടുത്തറിഞ്ഞ് കടലിനെ കാത്തുരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം തൊട്ടറിഞ്ഞത്.കടലോരത്ത് അടിഞ്ഞുകൂടിയ വ്യത്യസ്ത ചിത്രപ്പണികളോടെയുള്ള മുപ്പതോളം ഇനത്തിലുള്ള കക്കത്തോടുകളും കടലിനെയും കരയെയും ചേർത്തു നിർത്തുന്ന കടലോര മണൽത്തിട്ടയിൽ കാണപ്പെടുന്ന സസ്യ വൈവിധ്യത്തെയും ശേഖരിച്ചു കൊണ്ടാണ് കടൽ പഠനത്തിന് ആമുഖം കുറിച്ചത്.കടലോരത്ത് വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ നീക്കം ചെയ്തും ശേഖരിച്ചും സമുദ്രദിനത്തിൽ മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടു. കടലാമകൾ സ്ഥിരമായി മുട്ടയിടാനെത്താറുള്ള ഈ കടലോരത്ത് അവയ്ക്ക് മുട്ടയിടുന്ന കാലത്ത് സംരക്ഷണം ഉറപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങളും ദിനാചരണത്തിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തു.
     പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായി. പി വേണുഗോപാലൻ ക്ലാസെടുത്തു.
ഇക്കോ ക്ലബ്ബ് കോഡിനേറ്റർ കെ ശ്രീജ സ്വാഗതം പറഞ്ഞു.

.

No comments