കെ പി ബി നിധി ലിമിറ്റഡിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി.
കെ പി ബി നിധി ലിമിറ്റഡിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി.
കാഞ്ഞങ്ങാട് ബസ് സ്റാന്റിന് സമീപം അനശ്വര കോംപ്ലക്സിന് സമീപത്തെ കാറമേൽ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്. മാനേജിങ് ഡയറക്ടർ എം.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ബിസിനസ് ഡവലപ്മെന്റ് ഹെഡ് മധു.ജി.നായർ ബാങ്കിന്റെ സേവനങ്ങൾ പരിചയപ്പെടുത്തി. ഡയക്ടർ അഡ്വ. എം. ആർ.ഹരീഷ്, ജനറൽ മാനേജർ പി.ജയലക്ഷ്മി, ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, മോഹൻ ബാബു, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ. അശോക് കുമാർ എന്നിവർ സംസാരിച്ചു. കെപിബി നിധിയിലെ മുതിർന്ന ഇടപാടുകാരായ എൻ.എസ്. പൈ, എ.ദാമോദരൻ നായർ, ടി.വി. ഭാസ്കരൻ എന്നിവരെ ആദരിച്ചു. കെപിബി നിധി ലിമിറ്റഡ് കണ്ണൂർ ഏരിയ മാനേജർ ജയന്തി ജയരാജ് സ്വാഗതവും കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ഇ. രമ്യ കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments