കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കെപിവിയു നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു
കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിന അസംബ്ലിയിൽ സ്കൂൾ ലീഡർ ആദിദേവ് എം.ആർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയും കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടൽ ചടങ്ങിന്റെ ഉദ്ഘാടനവും മുൻ മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രാജൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.വിജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈലജ , സീനിയർ അധ്യാപകരായ പി.ശ്രീധരൻ മാസ്റ്റർ, എ സി നന്ദകുമാരൻ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. ഹെഡ്മിസ്ട്രസ് കെ.ശ്രീകല ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.അനിത കുമാരി ടീച്ചർ നന്ദിയും പറഞ്ഞു.
ഭൂമിഗീതം , കുട്ടികൾ ഒരുക്കിയ പ്രതീകാത്മക ഭൂമികവചം ,ഹരിത സേന, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഒരുക്കിയ കുട്ടികളുടെ ചങ്ങല - പ്ലാസ്റ്റിക് വിമുക്ത പള്ളം ,ഓഡിയോ വിഷ്വൽ ക്വിസ് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പരിസ്ഥിതി ദിന പ്രത്യേക പരിപാടികളും നടന്നു. വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഫലവൃക്ഷതൈ തോട്ട നിർമ്മാണം നടത്തി. തുടർന്ന് പായസ വിതരണം നടന്നു.
No comments