Breaking News

പരപ്പ ക്ഷീര വികസന യൂണിറ്റ് പ്രതിഭാ സംഗമം നടത്തി.

പരപ്പ ക്ഷീര വികസന യൂണിറ്റ് 
പ്രതിഭാ സംഗമം നടത്തി. പരപ്പ ബ്ലോക്ക് ക്ഷീരവികസന സർവ്വീസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ക്ഷീര സംഘം സെക്രട്ടറിമാരുടേയും ക്ഷീര വികസന വകുപ്പ് ജീവനക്കാരുടേയും മക്കളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, + 2, ഡിഗ്രി, എം ബി ബി എസ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ടീം പരപ്പ അനുമോദിച്ചു.
വെള്ളരിക്കുണ്ട് ക്ഷീര സംഘത്തിൽ വച്ച് നടന്ന യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ക്ഷീര വികസന ഓഫീസർ ഉഷ കെ. വിദ്യാർത്ഥികളെ അനുമോദിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ് ബളാംതോട് ക്ഷീര സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്. കാലിച്ചാമരം സെക്രട്ടറി പി.എം.രാജൻ ,ബളാൽ സെക്രട്ടറി അശോകൻ, കാലിച്ചാനടുക്കം സെക്രട്ടറി രജിത് കുമാർ , മാലക്കല്ല് സെക്രട്ടറി ചാക്കോ.പി.കെ.,മാലോം സെക്രട്ടറി വിനോദ് കുമാർ, രാജപുരം സെക്രട്ടറി ബാലാമണി.പി.കെ. ക്ഷീര വികസന യൂണിറ്റ് ക്ലാർക്ക് സോജിമോൾ പി. ജോർജ് , മണ്ഡപം സെക്രട്ടറി മോഹനൻ എൻ.എ. വെസ്റ്റ് എളേരി സെക്രട്ടറി അനീസ് ജോബി തുടങ്ങിയവർ സംസാരിച്ചു.

No comments