Breaking News

നീലേശ്വരം സീനിയർ ചേമ്പറിന്റെ ഭൗമ സുരക്ഷ പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി വാരാചര ണത്തോടനുബന്ധിച്ചുള്ള ഭൗമ സുരക്ഷ പദ്ധതിയുടെ ഭാഗമായി സീനിയർ ചേമ്പർ ഇന്റർനാഷണൽ നീലേശ്വരം ലീജിയൻ, പാലക്കാട്ട് ശ്രീ കുറുമ്പ ഭാഗവതി ക്ഷേത്രത്തിന്റെ (ചീർമ്മക്കാവ്) കുളവും പരിസരവും ശുചിയാക്കി.
     നീലേശ്വരം നഗരസഭ നാലാം വാർഡ് കൗൺസിലർ ഇ അശ്വതി ഉൽഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുകയും പരിസര ശുചിത്വം നി ത്യജീവിതത്തിന്റെ ഭാഗമാക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഉത്ഘാടക അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ കെ ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മുൻ പ്രസിഡന്റ്‌ എം നാരായണൻ നായർ ഭൗമ സുരക്ഷ പദ്ധതി വിശദീകരണം നടത്തി. സ്ഥാപക പ്രസിഡന്റ്‌ കെ രാമകൃഷ്ണൻ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി പി.കെ ദീപേഷ്, ഖജാൻജി ഡോ: പി രതീഷ്, ക്ഷേത്രം സെക്രട്ടറി കെ നാരായണൻ, വി രമേശൻ, ടി വി അനിൽ കുമാർ, കെ.വി സുനിൽ രാജ്, ഡോ: സുലേഖ രാമകൃഷ്ണൻ, കെ സതീശൻ, കെ രമേശൻ, പി.വി സജീവൻ, എം.വി രജിന എന്നിവർ സംസാരിച്ചു.

No comments