നീലേശ്വരം പേരോൽ സാർവ്വജനിക ഗണേശോത്സവം ആഘോഷ കമ്മിറ്റി രൂപികരിച്ചു
നീലേശ്വരം പേരോൽ ശ്രീഗണേശ മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരുപത്തി ഒന്നാമത് ഗണേശോത്സവം (വിനായക ചതുർത്ഥി ) ആഗസ്റ്റ് 27 ന് നടത്തുന്നതിനുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.എസ്.പൈ ഉദ്ഘാടനം ചെയ്തു. ഉദയശങ്കർപൈ, ഗണപതി കമ്മത്ത്, കെ.വി.സുനിൽരാജ്, പി.നാരായണൻ, സാഗർ ചാത്തമത്ത്, ഗോപിനാഥൻ മുതിരക്കാൽ, പ്രഭാകരൻ ചാപ്പയിൽ, സംഗീത വിജയൻ ,ഗീതാറാവു, വിനോദ് അരമന, ചന്ദ്രൻ മയിലിട്ട, കെ.ശ്രീധരൻ നായർ, കെ.പ്രസന്ന എന്നിവർ സംസാരിച്ചു. ട്രഷറർ എം.ഗോവിന്ദൻ നായർ സ്വാഗതവും, വാസുദേവ കമ്മത്ത് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാനായി കെ.രാമചന്ദ്രനെയും, ജനറൽ കൺവീനറായി സാഗർ ചാത്തമത്തിനെയും ട്രഷററായി എം.ഗോവിന്ദൻ നായരെയും തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി ഡോ.കെ.സി.കെ.രാജ, എൻ.എസ്.പൈ, എൻ.വെങ്കിടേഷ് പ്രഭു, ലക്ഷ്മി നാരായണപ്രഭു,ഗണപതി കമ്മത്ത്, കെ.വി.സുനിൽ രാജ്, രവി മടയൻ ,പി.നാരായണൻ, വിനോദ് അരമന, ചന്ദ്രൻ മയിലിട്ട, പ്രകാശൻ,സുധാമണി ടീച്ചർ എന്നിവരെയും
വിവിധ കമ്മിററി ചെയർമാൻ, കൺവീനർമാരായി
കെ.ശ്രീധരൻ നായർ, ദിനേശ്കരിങ്ങാട്ട്, പ്രഭാകരൻ ചാപ്പയിൽ, വാസുദേവ കമ്മത്ത്, ഗോപിനാഥൻ മുതിരക്കാൽ, സന്തോഷ് കുമാർ.കെ, സംഗീത വിജയൻ ,ഗീതാറാവു, വിശ്വനാഥൻ, ഗണേശൻ, കാർത്യായനി, പ്രദീപൻ വട്ടപ്പൊയിൽ, സരള, പ്രസന്ന, ബേബി എന്നിവരെയും തെരെഞ്ഞെടുത്തു. ഫണ്ട് ഉദ്ഘാടനം ഡോ.കെ.സി.കെ.രാജ ട്രസ്റ്റ് ചെയർമാൻ എൻ.എസ്.പൈക്ക് നൽകി നിർവ്വഹിച്ചു.
No comments