Breaking News

സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം നീലേശ്വരത്ത് തുടങ്ങി

സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം നീലേശ്വരത്ത് തുടങ്ങി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറ് വർഷങ്ങൾ എന്ന വിഷയത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൊളാടി ഗോവിന്ദൻകുട്ടിയുടെ പ്രഭാഷണത്തോടെയാണ് സമ്മേളന പരിപാടികൾ തുടങ്ങിയത്. മതാചാരത്തിലേക്ക് നയിക്കുന്നവരിൽ നിന്ന് രാഷ്ടത്തെ തിരിച്ചു പിടിക്കുന്നവരാകണം കമ്മ്യൂണിസ്റ്റുകാരെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ മാറ്റത്തെ ഉൾക്കൊള്ളുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ഗാന്ധിയൻ ചിന്ത, അംബേദ്കർ ദർശനങ്ങൾ എന്നിവയുടെയും സമന്വയമാണ് ഇന്ന് ഇന്ത്യയിൽ വേണ്ടത്. കമ്മ്യൂണിസ്റ്റ് ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ നമുക്കാകണം. അതാണ് കാലം നമ്മോടാവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എം അസിനാർ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, പി ഭാർഗവി, എ അമ്പൂഞ്ഞി, പി വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, കെ പത്മനാഭൻ എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ സി വി വിജയരാജ് സ്വാഗതം പറഞ്ഞു.
ഇന്നും നാളെയും കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിലെ ബി വി രാജൻ നഗറിലാണ് സമ്മേളനം. എ ്അമ്പൂഞ്ഞി പതാക ഉയർത്തും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി വിജയകുമാർ അധ്യക്ഷനാകും. തിരഞ്ഞെടുക്കപ്പെട്ട 136 പ്രതിനിധികളും ക്ഷണിതാക്കളും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
..................

No comments