ലഹരി വിരുദ്ധ ദൃശ്യമൊരുക്കി നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം
നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം ലഹരി വിരുദ്ധ ദിനാചാരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ദൃശ്യമൊരുക്കി. ലഹരി വിരുദ്ധ സന്ദേശ ദൃശ്യം സെൻ്റ് ആൻസ് എയുപി സ്കൂൾ ഹെഡ് മിസ്ട്രെസ് സിസ്റ്റർ ജെസ്സി അനാഛാദനം ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കെ.വി. രവീന്ദ്രൻ പി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയ്ക്കു മുന്നിലൊരുക്കിയ ലഹരി വിരുദ്ധ സന്ദേശ ദൃശ്യം ഏറെ ആളുകളെ ആകർഷിച്ചു.
No comments