Breaking News

സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് സാന്ത്വന പരിചരണ ബോധവൽക്കരണ ക്ലാസ് നടത്തി

നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് രൂപീകരിച്ച സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് സാന്ത്വന പരിചരണ ബോധവൽക്കരണ ക്ലാസ് നടത്തി.
ഡോ.കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്തു. ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം.ജി. പ്രവീൺ ബോധവൽക്കരണ ക്ലാസ് എടുത്തു. സാറ്റേൺ ക്ലബ് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി, കാസർകോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി.പ്രഭാകരൻ, നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.വി. പ്രസാദ്, സി.എം. രാജു എന്നിവർ സംസാരിച്ചു. സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് കൺവീനർ പി.യു.രാമകൃഷ്ണൻ സ്വാഗതവും ക്ലബ് സെക്രട്ടറി പി.പ്രകാശൻ നന്ദിയും പറഞ്ഞു. 2024 ജൂൺ രണ്ടിന് സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
.........

No comments