നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ റേഷൻ കട നടത്തിപ്പുകാരൻ കാഞ്ഞങ്ങാട് ബല്ലയിലെ എൻ വി കുഞ്ഞിക്കൃഷ്ണൻ (54) അന്തരിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ റേഷൻ കട നടത്തിപ്പുകാരൻ കാഞ്ഞങ്ങാട് അത്തിക്കോത്ത് ബല്ലയിലെ എൻ വി കുഞ്ഞിക്കൃഷ്ണൻ (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നങ്ങച്ചൂർ വീട്ടിൽ പരേതനായ എൻ അപ്പൂഞ്ഞി നായരുടെയും നിട്ടൂർ നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: സുനിത പാലോത്ത്. മക്കൾ: അഭിഷേക് (പെരിയ അംബേദ്കർ കോളേജ് വിദ്യാർഥി), അനാമിക (ബല്ല സ്‌കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: എൻ ശശി (കോൺട്രാക്ടർ, കൊവ്വൽ സ്‌റ്റോർ), മോഹനൻ അത്തിക്കോത്ത് (റേഷൻകട, ആറങ്ങാടി), എൻ ഉണ്ണിക്കൃഷ്ണൻ (കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ, സി പി എം കാഞ്ഞങ്ങാട് ഒന്നാം ബ്രാഞ്ച് സെക്രട്ടറി).
No comments