Breaking News

കിളിയളം ചാലിൽ കണ്ടെത്തിയ മൃതദേഹം ബാനം സ്വദേശി കെ.വി.രാജന്റേത് (52) ഒഴുക്കിൽ പെട്ടതെന്ന് സംശയം

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളിയളം ചാലിൽ നെല്ലിയടുക്കം ഭാഗത്ത്  കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ബാനം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.
ബാനം അമ്പലത്തിന് സമീപം താമസിക്കുന്ന കെ.വി.രാജനാണ് (52) മരിച്ചത്. ബാനം അമ്പലത്തിന് മുന്നിലൂടെ ഒഴുകുന്ന ചാലിൽ ഒഴുക്കിൽ പെട്ട് മരിച്ചതാകാമെന്നാണ് സംശയം.പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സാവിത്രി (വാഴക്കോട്). ഒരു മകളുണ്ട്. സഹോദരങ്ങൾ: വിജയൻ, ബാബു (ബിരിക്കുളം). രാജൻ വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷം നന്മമരം പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു.
.......

No comments