ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ വായന വാരാചരണ ഉൽഘാടനം നടത്തി
ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ വായന ദിനാഘോഷത്തിന്റയും വാരാചരണത്തിന്റെയും ഉൽഘാടനം നടത്തി. പ്രശസ്ത സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ ബാലകൃഷ്ണൻ ചെർക്കള വായന ഉൽഘാടനം ചെയ്തു. വായന മനുഷ്യനെ മറ്റൊരു ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ടി വി കണ്ടാലോ, മൊബൈൽ നോക്കിയാലോ സിനിമ കണ്ടാലോ വായനയുടെ സുഖവും അനുഭൂതിയും ലഭിക്കുകയില്ല. വായന കുറയുന്നതാണ് ഇപ്പോൾ സമൂഹം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ അദ്ദേഹം രചിച്ച ചിലന്തി വല എന്ന ഗ്രന്ഥത്തിന്റെ മലയാളം ഇംഗ്ലീഷ് പതിപ്പുകൾ മാർത്തോമാ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. സ്കൂൾ പ്രധാനധ്യാപിക ഷീല എസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും അധ്യാപനുമായ ഡോ ജയരാജ് മുഖ്യാതിഥി ആയിരുന്നു.
ഒരാഴ്ച നീളുന്ന വായന വാരാചരണത്തിൽ പത്ര വാർത്ത ക്വിസ്, പുസ്തകം പരിചയപ്പെടൽ, സാഹിത്യ സംവാദം, വായന കുറിപ്പ് മത്സരം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പുസ്തക പ്രദർശനം എന്നിവ നടക്കും.
No comments