
നീലേശ്വരം ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ ദൃഢ കലശ മഹോത്സവത്തിന്റെ ഭാഗമായി ജൂൺ 27,28 തീയതികളിൽ ചണ്ഡികാ ഹോമം നടത്തുന്നു. ജൂൺ 27 ന് രാവിലെ 5 മണി മുതൽ നടതുറക്കൽ, പൂജ, ഗുരു ഗണപതി പൂജ, പുണ്യാഹം, നവകകലശ പ്രതിഷ്ഠ, കലാഹോമം, പൂർണ്ണാഹൂതി, പഞ്ചാമൃതാഭിഷേകം, കലശാഭിഷേകം, അലങ്കാര പൂജ, പ്രസാദ വിതരണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6 മണിക്ക് ദീപാരാധന, ലളിതാസഹസ്രനാമാർച്ചന, യാഗശാല സംസ്കാരം, ചണ്ഡികപാരായണം എന്നിവയും 28ന് രാവിലെ 5 മണി മുതൽ നട തുറക്കൽ, ഗണ ഹോമം, 7.30 ന് ചണ്ഡികാഹോമ സങ്കൽപ്പം, 8 മണിക്ക് ചണ്ഡികാ ഹോമം, ഉച്ചക്ക് 12 മണിക്ക് പൂർണ്ണാഹൂതി, സുവാസിനിപൂജ, കുമാരിപൂജ, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം എന്നിവയോടെ നടത്തും. ആഘോഷ കമ്മിറ്റി യോഗത്തിൽ ചെയർമാൻ വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ചന്ദ്രൻ നവോദയ,സദാശിവൻ അംബാപുരം, പുരുഷോത്തമൻ പുളിക്കാൽ, ഗോവിന്ദൻ ബട്ടത്തൂർ, നാരായണൻ പല്ലവ, ദിനേശ്കുമാർ കെ, അംബിക, വീണാ പ്രസാദ്, ദാമോദരൻ വി.കെ.പാറ എന്നിവർ സംസാരിച്ചു. രാജൻ ബേഡകം സ്വാഗതവും, ഗംഗാധരൻ കൂട്ടക്കനി നന്ദിയും പറഞ്ഞു.
No comments