മഡിയൻ പാലക്കിയിലെ പഴയ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികൾ മരിച്ചു
മഡിയൻ പാലക്കിയിലെ പഴയ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു പോയ മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു.
കൊത്തിക്കാനം മൂസ ഹാജി ക്വാർട്ടേഴ്സിലെ പാലക്കി അസീസിന്റെ മകൻ അഫാസ്(9), ഹൈദർ- ആബിദ ദമ്പതികളുടെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. അൻവറിന്റെ സഹോദരൻ അസീം (9) ആണ് അപകടത്തിൽ പെട്ട മൂന്നാമൻ. ഗുരുതരാവസ്ഥയിലായ അസീമിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകിട്ടാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും 2 പേരുടെയും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരും കാഞ്ഞങ്ങാട് ഫയർഫോഴ്സും ചേർന്നാണ് ഇവരെ പുറത്തെടുത്ത് മൻസൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
No comments