Breaking News

ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കണം: നീലേശ്വരം വയോജന വേദി

സാധാരണ ജനങ്ങൾക്ക് ഏറ്റവും പ്രയോജന പ്രദമായ ആയുഷ്മാൻ ചികിത്സ പദ്ധതി കേരളത്തിൽ ഉടൻ നടപ്പാക്കണമെന്ന് കേരള വയോജന വേദി നീലേശ്വരം യൂണിറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . ഹൈവേ വികസനത്തിലെ പുതിയ നിർമ്മാണ പ്രവൃത്തികൾക്ക് അനുസൃതമായി ബലക്ഷയമുള്ള നീലേശ്വരത്തെ പഴയ പാലം പൊളിച്ച് നീക്കി പുതിയത് ഉയർത്തി നിർമ്മിക്കണമെന്ന് യോഗം പ്രമേയത്തിൽ കൂടി അധികൃതരോടാവശ്യപ്പെട്ടു . പ്രശസ്ത വിഷ ചികിത്സകൻ ഡോ ഹരിദാസ് വേർക്കോട്ടിൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു . പ്രസിഡണ്ട് എം നാരായണൻ നായർ അധ്യക്ഷം വഹിച്ചു . മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് പി.വി. ഗോപാല കൃഷ്ണൻ മാസ്റ്റർ , വനിത ഫോറം ജില്ലാ ട്രഷറർ ഭാരതീദേവി ആശംസാ പ്രസംഗം നടത്തി . സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു .

No comments