കനത്ത മഴയിൽ തകർന്ന ദേശീയ പാത ജില്ലാ കലക്ടർ സന്ദർശിച്ചു
കനത്ത മഴയിൽ തകർന്ന ദേശീയപാത ജില്ലാ കലക്ടർ സന്ദർശിച്ചു.
ദേശീയപാത 66 ൽ കല്യാൺ റോഡിന് സമീപം തകർന്ന പാർശ്വറോഡിൻറെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂളിന് എതിർവശത്തുള്ള ഭാഗമാണ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സന്ദർശിച്ചത്. ഹോസ്ദുർഗ് തഹസിൽദാർ ജയപ്രസാദ് ഡെപ്യൂട്ടി തഹസിൽദാർ പി വി തുളസിരാജ്, വില്ലേജ് ഓഫീസർമാർ എന്നിവർ കലക്ടറെ അനുഗമിച്ചു
ദേശീയപാതയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിലും ജില്ലാ കലക്ടർ സന്ദർശനം നടത്തി. ക്രൈസ്റ്റ് സ്കൂളിന് കിഴക്ക് ഭാഗത്ത് 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും കാസർകോട് നിന്ന് കണ്ണൂർ പോകുന്ന ഭാഗത്തായി വിള്ളൽ ഉണ്ടായിട്ടുണ്ട്. പ്രസ്തുത സ്ഥലം ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് സന്ദർശിച്ചു .കൂടാതെ ഇതിന് തെക്കു മാറിയുള്ള സർവീസ് റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ട ഭാഗത്തും സന്ദർശനം നടത്തി.

No comments