പള്ളിയത്ത് തൈവളപ്പ് തറവാട് ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം നടത്തി. പി എൻ പണിക്കർ അവാർഡ് ജേതാവ് ടി വി രാജീവനെ ആദരിച്ചു.
നീലേശ്വരം പള്ളിയത്ത് തൈവളപ്പ് തറവാട് വാർഷിക ജനറൽ ബോഡി യോഗം നടത്തി. യോഗത്തിൽ എസ് എസ് എൽ സി, എൻ എം സി എം പരീക്ഷകളിൽ ഉന്നത വിജയം നേടിയ തറവാട് അംഗങ്ങളായ നയന നായർ, ദേവാനന്ദ് ടി വി, നന്ദകിഷോർ, അപർണ രവീന്ദ്രൻ, ജയന്ത് എ എം, സുദർശൻ പി, നന്ദന നായർ എന്നിവരെയും,മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പി എൻ പണിക്കർ അവാർഡ് നേടിയ തറവാട് മുൻ സെക്രട്ടറി ടി.വി രാജീവനെയും ആദരിച്ചു. തറവാട് കാരണവർ പി വി കുഞ്ഞപ്പ നായർ ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. തറവാട് ട്രസ്റ്റ് ചെയർമാൻ ടി വി ഭുവനേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ടി വി രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി വി മാലതി,ടി വി സരസ്വതി ടീച്ചർ, രാജീവൻ ടി വി, ടി വി ശിവദാസ്, പി വി കുഞ്ഞമ്പു നായർ, പി വി ദിലീപ് എന്നിവർ സംസാരിച്ചു.
No comments