ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വീരമല കുന്നിൽ എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി
ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വീരമല കുന്നിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം സന്ദർശനം നടത്തി. ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്‌ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചൽ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്. തൊട്ടടുത്തെ പ്രദേശമായ മട്ടലായിലും മണ്ണിടിച്ചിലുണ്ട്. മഴ ശക്തമാകുന്നതോടെ ഇനിയും മണ്ണിടിയാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് ദുരന്ത നിവാരണ സേന അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ പര്യടനം ആരംഭിച്ചിട്ടുള്ളത്.
No comments