Breaking News

ദേശീയ പാതയിലെ അപകടക്കുരുക്ക്: ചെറുവത്തൂർ മട്ടലായിയിൽ സംരക്ഷണഭിത്തി ഒരുങ്ങി.

ദേശീയ പാതയിലെ അപകടക്കുരുക്ക്: ചെറുവത്തൂർ മട്ടലായിയിൽ സംരക്ഷണഭിത്തി ഒരുങ്ങി. മട്ടലായികുന്നിൽ സോയിൽ നെയിലിങ്ങിൻ്റെ അടിഭാഗം തകർന്ന നിലയിലായിരുന്നു. ദേശീയപാത 66-ന്റെ പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുത്ത മട്ടലായി കുന്നിൻ്റെ സുരക്ഷക്കായി സ്ഥാപി ച്ച സോയിൽ നെയിലിങ്ങിന്റെ അടിഭാഗമാണ് ചൊവ്വാഴ്ച വെകുന്നേരത്തോടെ തകർന്നത്. 30 ഡിഗ്രി ചെരിവിൽ മണ്ണെടുക്കുന്നതിനുപകരം കുത്തനെ കുന്നിടിച്ചതാണ് ദുരവസ്ഥയ്ക്ക് കാരണം. സുരക്ഷാ ഭിത്തിയുടെ പ്രവൃത്തിക്കിടെ അരികിടിഞ്ഞ് അപകടം നടന്ന സ്ഥലത്തോടു ചേർന്നാണ് സോയിൽ നെയിലിങ്ങിന്റെ അടിഭാഗം തകർന്നത്.
സോയിൽ നെയിലിങ് അടർന്ന് മണ്ണ് ഇടിഞ്ഞ സ്ഥലത്ത് കരാർ കമ്പനിക്കാർ ജീവനക്കാരും തൊഴിലാളികളുമായെത്തി തകർന്ന ഭാഗം കോൺക്രീറ്റ് മിശ്രിതംകൊണ്ട് അടച്ചു. മണ്ണിന്റെ ഘടനയെക്കുറിച്ചും കാ ലാവസ്ഥയെക്കുറിച്ചും യാതൊരു പഠനവും നട ത്താതെയുള്ള പ്രവൃത്തിയാണ് അപകടത്തിന് കാരണം.

No comments