Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽമരംവീണ് മുടങ്ങിയ വൈദ്യുതി പുനസ്ഥാപിച്ചില്ലെന്ന് പരാതി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ കനത്ത മഴയിൽ മരം വീണതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി പരാതിപ്പെട്ട് 12 മണിക്കൂർ കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ലെന്ന് പരാതി.
രാവിലെ എട്ട് മണിക്കാണ് മരം വീണ് വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഒൻപത് മണിക്ക് തന്നെ പരാതിപ്പെട്ടു. തുടർന്ന് മരവും മുറിച്ചു മാറ്റി. വാർഡ് കൗൺസിലർ പി ബിന്ദു വിഷയത്തിൽ ഇടപെട്ടിരുന്നു. ആളെ അയക്കാമെന്ന് കൗൺസിലർക്ക് ഉറപ്പ് നൽകിയെങ്കിലും കെഎസ്ഇബി തുടർനടപിയെടുത്തില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കനത്ത മഴയിൽ കൂരിരുട്ടിലായിരിക്കുകയാണ് വൈദ്യുതി മുടക്കമുണ്ടായ പ്രദേശങ്ങൾ.

No comments