ഇടക്കാവിൽ കോട്ടയിൽ തറവാട്: ലോഗോ പ്രകാശനം
കോട്ടപ്പുറം: ഇടക്കാവിൽ കോട്ടയിൽ തറവാടിന്റെ കൂട്ടായ്മയായ ഇകെ ഫാമിലി ഗ്രൂപ്പിന്റെ പ്രഥമ യോഗം ചേർന്നു. ചന്തേര മൻസിൽ ഹസീബിൽ; കോസുമ്മൽ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. ബന്ധങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ കൂട്ടായ്മയുടെ അംഗ സംഖ്യ വർദ്ധിപ്പിക്കാനുളള
പ്രവർത്തനതിന് ജൂൺ 1 മുതൽ പ്രാരംഭം കുറിക്കും. ഡിസംബർ അവസാന വാരത്തിൽ ഗ്രാൻറ് കുടുംബ സംഗമം നടത്താനും അതിന്റെ മുന്നോടിയായി ഓരോ മാസവും ചെറു സംഗമങ്ങൾ നടത്തി മെമ്പർഷിപ്പിപ്പ് കാമ്പയിനു വേണ്ടി സാധ്യതാ ലിസ്റ്റ് തയ്യാറാക്കാനും
ചർച്ചയിൽ തീരുമാനമായി.
തറവാട്ടിന്റെ പരിഷ്കരിച്ച ലോഗോ വേദിയിൽ വെച്ച് കുടുംബത്തിലെ മുതിർന്ന അംഗം ഇകെ മുഹമ്മദ് കുഞ്ഞി ഹാജി ഇകെ ഹാരിസ് ഹാജിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ഇകെ അബൂബക്കർ, ഇകെ.അനസ്, ഇകെ.അൻവർ, ഇകെ.റിയാസ്, ഇകെ. ജവാദ്, ഇ.കെ.ഹസീബ്, ഇകെ.ഉവൈസ്,ഇകെ.അബ്ദുൽ ഹസീബ്, ഇ.കെ മുഹമ്മദ് എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

No comments