കോളംകുളം ഇഎംഎസ് വായനശാല & ഗ്രന്ഥാലയത്തിന്റെ അവധിക്കാല വായനക്യാമ്പ് - വായനക്കളരി സമാപിച്ചു
കോളംകുളം ഇ .എം.എസ് വായനശാല & ഗ്രന്ഥാലയത്തിൽ ബാലവേദി കുട്ടികൾക്കായുള്ള അവധിക്കാല വായനക്യാമ്പ് - വായനക്കളരി സമാപന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.മികച്ച ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം, എന്നിവയ്ക്ക് സമ്മാനം നൽകി. എല്ലാ പരിപാടികളിലും പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും പ്രോൽസാഹന സമ്മാനം നൽകി.നിവേദ് ടി. സ്വാഗതം പറഞ്ഞ പരിപാടിയിൽ കിഷൻ എ.കെ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വി.കെ നാരായണൻ ,ഭരണ സമിതി അംഗങ്ങളായ അനുഷ ഇവി, സവിത വി.എസ്, ധനേഷ് എം.കെ, ക്ലാരമ്മ ജോയ് ലൈബ്രേറിയൻ രമ്യ എന്നിവർ സംസാരിച്ചു.
No comments