Breaking News

നീലേശ്വരം മന്നംപുറത്തും കൊഴുന്തിൽ വാരിക്കര റോഡിലും മരം ഇലക്ട്രിക് ലൈനിനുമുകളിൽ പൊട്ടി വീണു: വൻ അപകടം ഒഴിവായി.

നീലേശ്വരം മന്നംപുറത്തും കൊഴുന്തിൽ വാരിക്കര റോഡിലും മരം ഇലക്ട്രിക് ലൈനിനുമുകളിൽ പൊട്ടി വീണു: വൻ അപകടം ഒഴിവായി. മന്നംപുറം റോഡിൽ ഇന്ന്‌ രാവിലെയാണ് മരം പൊട്ടിവീണത്. ഗതാഗത സ്തംഭനവും ഉണ്ടായി. കൗൺസിലർ ഷജീർ സ്ഥലത്തെത്തി. നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ ജെ എച്ച് ഐ ബിജു ജെ എച്ച് ഐ ഷിജു എന്നിവർ ഉടൻ സ്ഥലത്തെത്തുകയും പിന്നീട് നഗരസഭ സെക്രട്ടറി മനോജ് കുമാർ,വില്ലേജ് ഓഫീസർ 
അജിത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം ഫയർഫോഴ്സും, കെ എസ് ഇ ബി യും എത്തി പ്രശ്നം പരിഹരിച്ചു. മന്ദംപുറം നിവാസികളായ അബ്ദുറഹിമാൻ കോട്ടിക്കുളം വാട്ടർ അതോറിറ്റി റിട്ടയേർഡ് എഇ ശശി, മുസ്തഫ മന്നംപുറം, സുനീർ പാലട്ര ,അനീഷ് കടവത്ത്, മണി ആനച്ചാൽ, ഹാഷിർ തലക്കൽ എന്നിവരും സഹകരിച്ചു.
വാരിക്കര റോഡിൽ മരം പൊട്ടി വീണ് ഇലക്ട്രിക് ലൈൻ പൊട്ടി നിലത്ത് വീണു. ഉടൻ കെ എസ് ഇ ബിയെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫ് ചെയ്ത്തു. വൻ ദുരന്തം ഒഴിവായി.

No comments