Breaking News

നീലേശ്വരം സാറ്റേണ്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ അസോസിയേറ്റ്‌സ്‌ സാന്ത്വന പരിചരണ ബോധവത്‌കരണ ക്ലാസ്‌ ജൂണ്‍ ഒന്നിന്‌

നീലേശ്വരം മൂലപ്പള്ളി സാറ്റേണ്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്‌ കീഴില്‍ രൂപീകരിച്ച സാറ്റേണ്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ അസോസിയേറ്റ്‌സിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ ബോധവത്‌കരണ ക്ലാസ്‌ നടത്തും.
ജൂണ്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ ഒന്‍പത്‌ മണിക്ക്‌ സാറ്റേണ്‍ ക്ലബ്‌ ഹാളിലാണ്‌ ക്ലാസ്‌. ഡോ കെ സി കെ രാജ ഉദ്‌ഘാടനം ചെയ്യും. കാസര്‍കോട്‌ ഇനീഷ്യേറ്റീവ്‌ ഇന്‍ പാലിയേറ്റീവ്‌ കെയര്‍ ജനറല്‍ സെക്രട്ടറിയും ട്രെയിനറുമായ ബി അജയ്‌കുമാര്‍ ക്ലാസ്‌ എടുക്കും. സാറ്റേണ്‍ പ്രസിഡന്റ്‌ കെ പി ജയരാജന്‍ നായര്‍ അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഭാര്‍ഗവി, കാസര്‍കോട്‌ ഇനീഷ്യേറ്റീവ്‌ ഇന്‍ പാലിയേറ്റീവ്‌ കെയര്‍ പ്രസിഡന്റ്‌ സി പ്രഭാകരന്‍, നീലേശ്വരം കരുണ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റി പ്രസിഡന്റ്‌ കെ വി പ്രസാദ്‌ എന്നിവര്‍ സംസാരിക്കും. സാറ്റേണ്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ അസോസിയേറ്റ്‌സ്‌ കണ്‍വീനര്‍ പി യു രാമകൃഷ്‌ണന്‍ സ്വാഗതവും സാറ്റേണ്‍ സെക്രട്ടറി പി പ്രകാശന്‍ നന്ദിയും പറയും. 2024 ജൂണ്‍ രണ്ടിന്‌ സ്വാമി കൃഷ്‌ണാനന്ദ ഭാരതിയാണ്‌ സാറ്റേണ്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ അസോസിയേറ്റ്‌സിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചത്‌.

No comments