നീലേശ്വരം മന്നംപുറത്ത് കാവ് കലശ മഹോത്സവം: ഹരിത പ്രോട്ടോകോൾ പാലിക്കാൻ ഓലകൊട്ടകൾ
നീലേശ്വരം മന്നംപുറത്ത് കാവ് കലശ മഹോത്സവത്തോടനുബന്ധിച്ച് മാലിന്യ ശേഖരണത്തിനും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിനും ഓലക്കൊട്ടകൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത എം.രാജഗോപാലൻ നായർക്ക് ഓലക്കൊട്ടകൾ നൽകി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, പി ഭാർഗവി, വാർഡ് കൗൺസിലർ ടി.വി ഷീബ, ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ പി മൊയ്തു, ശശിധര പിടാരർ, ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു
No comments