വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്: നീലേശ്വരം സ്വദേശിക്ക് വെള്ളി
തായ് വാനിൽ നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 96 കിലോ വിഭാഗത്തിൽ നീലേശ്വരം സ്വദേശിക്ക് വെള്ളി മെഡൽ.
ചാത്തമത്തെ വി രാകേഷിനാണ് ഈ നേട്ടം. പരേതനായ വി രഘുരാമന്റെയും വാസന്തിയുടെയും മകനാണ്. ഭാര്യ: അർച്ചന. 2008-09 വർഷങ്ങളിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ വെയ്റ്റ് ലിഫ്റ്റിങ് ഗോൾഡ് മെഡലിസ്റ്റായിരുന്നു. 2024 ലെ പാൻ ഇന്ത്യൻ മാസ്റ്റേഴ്‌സ് നാഷനൽ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും സിൽവർ മെഡൽ നേടിയിരുന്നു. 2025 ലെ മാസ്റ്റേഴ്‌സ് പാൻ ഇന്ത്യ നാഷനൽ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവുമാണ്. കബഡിയിൽ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ടീം, കാസർകോട് ജില്ലാ ടീം, ബീച്ച് കബഡിയിൽ രാജസ്ഥാൻ സ്‌റ്റേറ്റ് ടീം എന്നിവയിൽ അംഗമായിരുന്നു. ബെംഗളൂരുവിൽ ഫിറ്റ്‌നസ് കോച്ച് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
No comments