എ സി കോച്ചിൽ നിന്ന് പുക: മംഗളൂരുവിലേക്കുള്ള ചെന്നൈ മെയിൽ നീലേശ്വരത്ത് പിടിച്ചിട്ടു
എ സി കോച്ചിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് മംഗളൂരുവിലേക്കുള്ള ചെന്നൈ മെയിൽ നീലേശ്വരത്ത് പിടിച്ചിട്ടു.
ബി ഫോർ കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട് നീലേശ്വരം പേരോൽ സ്വദേശി ശേഖരനാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് വിവരം നൽകിയത്. ലോക്കോ പൈലറ്റിന് വിവരം കൈമാറിയതോടെ സിഗ്നൽ നൽകി നീലേശ്വരത്ത് സ്‌റ്റോപില്ലാത്ത ട്രെയിൻ കാൽ മണിക്കൂറോളം ഇവിടെ നിർത്തിയിടുകയായിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ടെക്നീഷ്യന്മാർ എത്തി തകരാർ പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.
.........

No comments