Breaking News

സല്യൂട്ട് ദ സൈലന്റ് സ്റ്റാർ പ്രൊജക്ടിൽ റേഷൻകട സെയിൽസ്മാന് ആദരമൊരുക്കി ജെസിഐ നീലേശ്വരം

സല്യൂട്ട് ദ സൈലന്റ് സ്റ്റാർ പ്രൊജക്ടിൽ റേഷൻകട സെയിൽസ്മാന് ആദരമൊരുക്കി ജെസിഐ നീലേശ്വരം.45 വർഷത്തിലധികമായി പടിഞ്ഞാറ്റംകൊഴുവൽ റേഷൻ കടയിൽ ജോലി ചെയ്യുന്ന മോഹനൻ നായരെയാണ് കടയിൽ ചെന്ന് ആദരിച്ചത്. ജെസിഐ പ്രസിഡന്റ് സംഗീത അഭയ് അധ്യക്ഷത വഹിച്ചു. വിജു, ശ്രീജിത്ത്, സുനിൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ഡോ. നീന സ്വാഗതവും സെക്രട്ടറി സജിനി നന്ദിയും പറഞ്ഞു.

No comments