രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം: നീലേശ്വരത്ത് ഇന്ന് വൈകിട്ട് ഭീകരവിരുദ്ധ സമ്മേളനം
രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണ ഭാഗമായി നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരത്ത് ഭീകരവിരുദ്ധ സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
നീലേശ്വരം മെയിൻ ബസാറിൽ പഴയ നഗരസഭാ ഓഫീസിന് മുന്നിൽ ചേരുന്ന സമ്മേളനം കെപിസിസി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്യും. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും.
No comments