കേരള അഗ്രിക്കൾച്ചറൽ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: പടന്നക്കാട് കാർഷിക കോളേജിൽ പതാകദിനം ആചരിച്ചു
മെയ് 16, 17 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ നടക്കുന്ന കേരള അഗ്രിക്കൾച്ചറൽ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ 51-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു.
അസോസിയേഷൻ പടന്നക്കാട് കാർഷിക കോളേജ് യൂനിറ്റ് പ്രസിഡന്റ് ഉമേഷ് നന്ദകുമാർ പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറി അശ്വിത്ത്, ഉത്തരമേഖല സെക്രട്ടറി എം.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
...................
No comments