ടാക്സി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക: ബിഎംഎസ് ജില്ലാ ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയൻ ജില്ലാ വാർഷിക സമ്മേളനം നടത്തി
കാസറഗോഡ് ജില്ലാ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയൻ ജില്ലാ വാർഷിക സമ്മേളനം മാവുങ്കാൽ ഉദയ ക്ലബ്ബ് ഹാളിൽ നടന്നു. ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സുനിൽ വാഴക്കോട് അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ജില്ലാ കാര്യകാരിസദസ്യൻ ശ്രീജിത്ത് മീങ്ങോത്ത്, ബി എം എസ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു. രാജേഷ് പൊള്ളക്കട യൂണിയൻ വാർഷിക റിപ്പോർട്ടും വിജേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അടുത്ത വർഷത്തേക്കുള്ള ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതൻ കല്യാൺ റോഡ് നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുനിൽ വാഴക്കോട്, സെക്രട്ടറി രാജേഷ് പൊള്ളക്കട, ട്രഷറർ രാജീവൻ മാവുങ്കാൽ എന്നിവരെ തിരഞ്ഞെടുത്തു. രാജേഷ് പൊള്ളക്കട സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.
No comments