അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം: കൾച്ചറൽ പ്രോഗ്രാം നടത്തി
അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ ടി.യു കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കൾച്ചറൽ പ്രോഗ്രാം ചെറുവത്തൂർ ഇഎംഎസ് ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമ നടൻ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രമ പി.കെ. അദ്ധ്യക്ഷത വഹിച്ചു. സി.ഐടിയു ഏരിയ സെക്രട്ടറി കയനി കുഞ്ഞികണ്ണൻ, കെ. വി. രാഗിണി, പി. കമലാക്ഷൻ, വനജ പി .പി, വസന്തകുമാരി. പി .രജനി.പി ഷോജവിജയൻ 'എം പത്മിനി, സാവിത്രി വി എന്നിവർ സംസാരിച്ചു. നാരായണൻ.കെ സ്വാഗതം പറഞ്ഞു. വിവിധ പ്രൊജക്ടുകളിലെ അങ്കണവാടി പ്രവ ർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു.
No comments