Breaking News

വി.കെ രാജൻ കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ

കൺസ്യൂമർഫെഡ് വൈസ് ചെയർമാനായി സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കെ രാജനെ തിരഞ്ഞെടുത്തു. കൺസ്യൂമർഫെഡ് ചെയർമാനായിരുന്ന എം മെഹബൂബിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ വൈസ് ചെയർമാൻ പി എം ഇസ്‌മയിലിനെ ചെയർമാനാക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് വി കെ രാജനെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തത്. ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ വന്ന വി കെ രാജൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. നീലേശ്വരം അർബൻ കോപ്പറേറ്റീവ് ബാങ്ക് വെള്ളരിക്കുണ്ട് ശാഖ മാനേജർ രതിയാണ് ഭാര്യ. മക്കൾ പൃഥ്വിരാജ്, അമൽരാജ്

No comments