സർവീസിനൊപ്പം സംഘടനാ, പൊതുപ്രവർത്തന രംഗങ്ങളിലും തിളങ്ങിയ രാജീവൻ ഇടവലത്ത് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു
സർവീസിനൊപ്പം സംഘടനാ, പൊതുപ്രവർത്തന രംഗങ്ങളിലും തിളങ്ങിയ മോട്ടോർ വാഹന വകുപ്പിലെ സീനിയർ ഹയർ ഗ്രേഡ് ക്ലാർക്ക് രാജീവൻ ഇടവലത്ത് മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു.
1996 ഓഗസ്റ്റ് അഞ്ചിന് കാസർകോട് ആർ.ടി.ഒയിലാണ് ഇദ്ദേഹം സർവീസിൽ കയറിയത്. കാഞ്ഞങ്ങാട്ടെ ജോയിന്റ് ആർ.ടി.ഓഫീസിൽ നിന്നാണ് വിരമിക്കുന്നത്. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഫോൺ കോളിലൂടെയോ വാട്സ് ആപ് വഴിയോ ഉന്നയിക്കപ്പെടുന്ന സംശയങ്ങൾക്ക് ഏത് നേരവും കൃത്യവും വ്യക്തവുമായ മറുപടി നൽകുന്നതിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പൊതുജനങ്ങൾക്കി2016 - 21 കാലയളവിൽ കേരള മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ - കെഎംവിഡിഎസ്എ യുടെ കാസർകോട് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. അകാലത്തിൽ വിട പറഞ്ഞ സുഹൃത്തിനായി വീട് നിർമിച്ചു കൊടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം നവീകരണ കമ്മിറ്റി ജനറൽ സെക്രട്ടറി, 2015 ൽ ചെറുവത്തൂർ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊവ്വൽ അഴിവാതുക്കൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാനാണ്. 1989 - 1995 കാലത്ത് വിവിധ ആനുകാലികങ്ങളിലായി അൻപതോളം കവിതകൾ പ്രസിദ്ധീകരിച്ചു. കവിതാ രചനയിലെ മികവിന് 1990 ലെ പ്രഥമ പുരോഗമന കലാസാഹിത്യ സംഘം അവാർഡ് നേടി. ഫോട്ടോഗ്രാഫിയാണ് ഇദ്ദേഹത്തിന്റെ ഒഴിവു സമയ വിനോദം. ജ്യേഷ്ഠ സഹോദരനായ കുഞ്ഞിക്കൃഷ്ണനാണ് ഫോട്ടോഗ്രാഫിയിൽ ഗുരു. ചെറുവത്തൂർ കൊവ്വൽ സ്വദേശിയായ ഇദ്ദേഹം നിലവിൽ നീലേശ്വരം ചായ്യോത്താണ് താമസം. ഭാര്യ: കെ.പി. സിന്ധു. മക്കൾ: അനുപമ രാജീവൻ, അദ്വൈത് രാജീവൻ.
No comments