Breaking News

വാട്‌സ് ആപ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട കാസർകോട് ട്രാവൽ ക്ലബ് പ്രവർത്തനവഴിയിൽ മൂന്ന് വർഷം പിന്നിടുമ്പോൾ സംഘടിപ്പിച്ചത് 25 ദേശീയ, അന്തർദേശീയ വിനോദയാത്രകൾ.

വാട്‌സ് ആപ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട കാസർകോട് ട്രാവൽ ക്ലബ് പ്രവർത്തനവഴിയിൽ മൂന്ന് വർഷം പിന്നിടുമ്പോൾ സംഘടിപ്പിച്ചത് 25 ദേശീയ, അന്തർദേശീയ വിനോദയാത്രകൾ.
യാത്രാപ്രിയരായ ആയിരത്തിലേറെ അംഗങ്ങളുടെ കൂട്ടായ്മയാണ് കെ ടി സി. ഒൻപത് രാജ്യങ്ങൾ ഉൾപ്പെടുന്ന മെഗാ യൂറോപ്പ് ടൂർ ആണ് ഇരുപത്തിയഞ്ചാമത്തെ വിനോദയാത്ര. കോവിഡിന് ശേഷം ജനജീവിതം സജീവമായി വന്ന ഘട്ടത്തിലാണ് ജനകീയ കൂട്ടായ്മയിൽ വിനോദയാത്രകൾ എന്ന ആശയം ഉയർന്നുവന്നത്. 2022 മെയ് 20 ന് കാസർകോട് ട്രാവൽ ക്ലബ് എന്ന പേരിൽ വാട്‌സ് ആപ് ഗ്രൂപ്പ് നിലവിൽ വന്നു. വിരലിലെണ്ണാവുന്ന അംഗങ്ങളുമായായിയിരുന്നു തുടക്കം.
2022 ജൂൺ 16 ന് കെ ടി സിയുടെ ആദ്യയോഗം കാസർകോട് പ്രസ്‌ക്ലബിൽ എ കെ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്നു. 19 പേർ ഈ യോഗത്തിനെത്തി. സണ്ണി ജോസഫിനെ ടൂർ കോ- ഓർഡിനേറ്റർ ആയി യോഗം നിർദേശിച്ചു. 2022 ജൂലൈയിൽ കെ ടി സിയുടെ ആദ്യ വിനോദയാത്ര കർണാടകയിലെ ശ്രാവണ ബലഗോള, ബേലൂർ, ഹാലേബിഡു എന്നിവിടങ്ങളിലേക്കായിരുന്നു. നാലാമത്തെ ടൂറിൽ നേപ്പാളിലേക്കായിരുന്നു ആദ്യവിദേശയാത്ര. 2023 ഏപ്രിൽ 26 മുതൽ മെയ് നാല് വരെ നടന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ 34 പേർ പങ്കാളികളായി. വിവിധ ടൂറുകളിൽ പങ്കെടുത്ത സജീവാംഗങ്ങളെ ഉൾപ്പെടുത്തി ഒരു അഡൈ്വസറി ബോർഡിന് കെ ടി സി രൂപം നൽകി. ഇതോടെ കെ ടി സിയുടെ നിയന്ത്രണം ഈ അഡൈ്വസറി ബോർഡിൽ ആയി.
പ്രൊഫ വി ഗോപിനാഥ് (മുഖ്യ രക്ഷാധികാരി) ജി ബി വത്സൻ മാസ്റ്റർ (ചെയ), സണ്ണി ജോസഫ് (ചീഫ് ടൂർ കോ- ഓർഡിനേറ്റർ), എൻ പ്രഭാകരൻ (ഫിനാൻസ് ഡയറക്ടർ) പ്രധാന ഭാരവാഹികളായി ഡയറക്ടർമാർ ഉൾപ്പെടുന്ന 14 അംഗ അഡൈ്വസറി ബോർഡാണ് രൂപീകരിച്ചത്. ഈ വർഷം വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ടൂർ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി, ലക്ഷദ്വീപ്, മുംബൈ ക്രൂയിസ് ട്രിപ്പ്, ചൈന, കസാക്കിസ്ഥാൻ, അസർബൈജാൻ, കെനിയ ടൂറുകളും ലക്ഷ്യമിടുന്നു. ഈ വർഷം കാസർകോടിനെ അറിയാൻ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാപഠനയാത്ര ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ മറ്റു ജില്ലകളിലും ഘട്ടംഘട്ടമായി ഇത്തരം യാത്രകൾ സംഘടിപ്പിക്കും. നവംബറിൽ മലപ്പുറം ജില്ലയിൽ പ്രാദേശിക ടൂർ നടത്തും. യാത്രകൾ ഇഷ്ടപ്പെടുന്ന ആർക്കും 9387034729 എന്ന വാട്‌സ് ആപ് നമ്പറിൽ സന്ദേശം നൽകി കെ ടി സി ടൂർ ഗ്രൂപ്പിൽ അംഗമാകാമെന്ന് ഭാരവാഹികൾ കാസർകോട് പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചീഫ് പാട്രൻ പ്രൊഫ വി ഗോപിനാഥ്, ചെയർമാൻ ജി ബി വത്സൻ മാസ്റ്റർ, ചീഫ് ടൂർ കോ- ഓർഡിനേറ്റർ സണ്ണി ജോസഫ്, ഫിനാൻസ് ഡയറക്ടർ എ പ്രഭാകരൻ, ഡയറക്ടർമാരായ രാധാകൃഷ്ണൻ കാമലം, രവി ബന്തടുക്ക, എ കൃഷ്ണൻ നായർ, എൻ അശോക് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
==================================

No comments