Breaking News

അവധിക്കാല അധ്യാപക സംഗമത്തിന് തുടക്കമായി

2025-26 വർഷത്തെ അധ്യാപക സംഗമത്തിന്റെ ജില്ലാതല ഉദ് ഘാടനം ജി എച്ച് എസ് എസ് ഹോസ്ദുർഗിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്ടർ ടി. വി. മധു സൂധനന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പ്രോജക്റ്റ് കോ - ഓഡിനേറ്റർ വി. സ്. ബിജുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: രഘുറാം ഭട്ട്, കാഞ്ഞങ്ങാട് ഡി ഇ ഒ. രോഹിൻ രാജ് കെ എ എസ്,മിനി ജോസഫ് എ ഇ ഒ ഹോസ്ദുർഗ്, രഞ്ജിത്ത്. കെ. പി, ഡി പി ഒ, സുരേഷ് ബാബു. എ. വി പ്രിൻസിപ്പാൾ ജി എ ച്ച് എസ് എസ് ഹോസ്ദുർഗ്, അരവിന്ദാക്ഷൻ സി. വി ജില്ലാ കോർഡിനേറ്റർ എച്ച് എസ് എസ്, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ച ചടങ്ങിന് വിദ്യാകരണം ജില്ലാ കോഡിനേറ്റർ പ്രകാശൻ. ടി നന്ദി അർപ്പിച്ചു. എൽ. പി, യു. പി, എച്ച് എസ് വിഭാഗങ്ങളിലായി ജില്ലയിലെ മുഴുവൻ അധ്യാപകരും അധ്യാപക സംഗമത്തിൻ്റെ ഭാഗമാവും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ഉൾക്കാമ്പ് പൂർണ്ണമായും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഈ വർഷത്തെ അധ്യാപക സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഓരോ പൊതുവിദ്യാലയങ്ങളും സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറുക എന്നതാണ് അധ്യാപകസംഗമം ലക്ഷ്യമിടുന്നത്.

No comments