Breaking News

വെടിക്കെട്ട് "ചെറുകഥ ചർച്ച ചെയ്യുന്നു

കഴിഞ്ഞ ലക്കം സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച കെ.എൻ.പ്രശാന്തിൻ്റെ വെടിക്കെട്ട് എന്ന ചെറുകഥ കാസർകോട് ജില്ല പിജി വായനക്കൂട്ടം ചർച്ച ചെയ്യുന്നു. മെയ് 17ന് വൈകീട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിലാണ് പരിപാടി. പി.പി. ജയശ്രീ വിഷയാവതരണം നടത്തും. കഥാകൃത്ത് കെഎൻ.പ്രശാന്ത് പരിപാടിയിൽ പങ്കെടുക്കും. നമ്മുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിൽ പടർന്നു തുടങ്ങിയ അപരവല്ക്കരണത്തെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പ് തരുന്ന ചെറുകഥയാണിത്.

No comments