Breaking News

നീലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ക്ലബ് നാൽപതാം വാർഷികാഘോഷം : സാംസ്കാരിക സമ്മേളനം നടത്തി

നീലേശ്വരം തീർഥങ്കര ജൂപ്പിറ്റർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി.
കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്സൻ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പി കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഡോ എൻ പി വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജൂപ്പിറ്റർ വായനശാല പ്രസിഡന്റ് സുകുമാരൻ മാണിക്കോത്ത്, കെ കുഞ്ഞിരാമൻ, എ വൈഷ്ണവ്, ടി പ്രദീപ് കുമാർ, എ സോമരാജൻ എന്നിവർ ആശംസകൾ നേർന്നു.
.......

No comments