ചരിത്രരചനയിൽ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് എം.ജി.എസ്. നാരായണൻ: പ്രൊഫ.കെ.പി.ജയരാജൻ
ചരിത്രരചനയിൽ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് എം.ജി.എസ്. നാരായണനെന്ന് പ്രൊഫ.കെ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം ജി.എസ്. അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ടി.ദിനേശ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി. രാജീവൻ സ്വാഗതവും ഡോ.നന്ദകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
കേരളത്തിലെ പ്രഗത്ഭരായ ചരിത്രകാരൻമാരെ വാർത്തെടുത്ത ചരിത്ര പണ്ഡിതനായിരുന്നു ഡോ.എം.ജി.എസ്. എന്ന് ഡോ.സി.ബാലൻ അഭിപ്രായപ്പെട്ടു. കെട്ടുകഥകളിൽ ഒതുക്കിയിരുന്ന കേരള ചരിത്രത്തെ വസ്തുനിഷ്ഠമായ ചരിത്രത്തിലേക്കുയർത്തിയ എം.ജി.എസിൻ്റെ വലിയൊരു സംഭാവനയാണ് നിരവധി ലിഖിതങ്ങൾ വായിച്ചെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, മുൻ പി.എസ്.സി.അംഗം ഡോ.അജയകുമാർ കോടോത്ത്, ഡോ. ടി.എം. സുരേന്ദ്രനാഥ്, എൻ. മാധവൻ, എ.വി.അനുശ്രീ, ബാബു ഹരിദാസ് എന്നിവർ സംസാരിച്ചു
No comments