പടന്നക്കാട് തീർത്ഥങ്കരയിലെ ശാന്ത കൃഷ്ണന് നാട്യശ്രീ പുരസ്കാരം
നാട്യശ്രീ പുരസ്കാര ജേതാവ് പടന്നക്കാട് തീർത്ഥങ്കരയിലെ ശാന്ത കൃഷ്ണന് സിനിമാ താരം എം ആർ ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു.
കേരളത്തിലെ ശബ്ദാനുകരണ കലയുടെ ഉപജ്ഞാതാവ് ഋഷിമംഗലം കൃഷ്ണൻ നായരുടെ അൻപതാം ഓർമ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി സിനിമാതാരം ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന. എസ്.നായർ തുടങ്ങിയവർ സംബന്ധിച്ചു. നൃത്ത രംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയ ശാന്താ കൃഷ്ണൻ മികച്ച നൃത്ത പരിശീലകയുമാണ്. തിരുവാതിര, ഒപ്പന, നാടോടി നൃത്തം എന്നിവയെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. 37 വർഷത്തെ നൃത്താധ്യാപനത്തിന് സുവർണ പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡും ലഭിച്ചിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആറായിരം നർത്തകിമാർ അണി നിരന്ന മെഗാ മോഹിനിയാട്ട പരിപാടിയിലെ പ്രധാന കലാകാരിയായിരുന്നു. ഈ കലാവിരുന്ന് ഗിന്നസ് ബുക്കിലും ഇടം പിടിച്ചിരുന്നു. ക്ലബുകൾ, വായനശാലകൾ, സ്കൂളുകൾ, ക്ഷേത്രോത്സവം തുടങ്ങിയ പരിപാടികളിലെ തിരക്കേറിയ നൃത്താധ്യാപികയാണ് ഇവർ. തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും പരിശീലിപ്പിക്കാറുണ്ട്. കേരള സർവകലാ സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. ഭർത്താവ്: പരേതനായ എം.കൃഷ്ണൻ (തീർത്ഥങ്കര). എറണാകുളത്ത് ഫാഷൻ ടെക്നോളജി രംഗത്തുള്ള മകൾ ശാന്തികൃഷ്ണ മഹാനടൻ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറാണ്. മകൻ: ശ്യാം കൃഷ്ണ (ലണ്ടൻ).േ ഫോൺ: 9526603646.
No comments