Breaking News

വിദ്യാഭ്യാസ വകുപ്പിന്റെ കുരുന്നെഴുത്തിൽ മടിക്കൈ ചെരണത്തല എൽപിഎസ് വിദ്യാർത്ഥി നിമലിന്റെ കുറിപ്പും

വിദ്യാഭ്യാസ വകുപ്പിന്റെ കുരുന്നെഴുത്തിൽ മടിക്കൈ ചെരണത്തല എൽപിഎസ് വിദ്യാർത്ഥി നിമലിന്റെ കുറിപ്പും.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എഡിറ്റർ ആയ കുരുന്നെഴുത്ത് എന്ന പുസ്തകത്തിൽ സംസ്ഥാനത്തെ ഒന്നാംക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത ഡയറി കുറിപ്പുകളാണ് ഉൾപ്പെടുത്തിയത്. പാഠപുസ്തകത്തിലെ കാര്യങ്ങളെ ജീവിതത്തിൽ കണ്ടെത്തുന്നതാണ് ഡയറിക്കുറിപ്പ്. കൂടുകൾ എത്ര തരം, ഓരോ ജീവിയും കൂടുണ്ടാക്കുന്നത് എങ്ങനെ എന്നെല്ലാം പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നുണ്ട്. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് പാഠപുസ്തകത്തിലെ കാഴ്ചകളെല്ലാം നേരിട്ട് കണ്ടതിന്റെ
 ആഹ്ലാദത്തിൽ രേഖപ്പെടുത്തിയതാണ് നിമലിന്റെ ഡയറിക്കുറിപ്പ്. മടിക്കൈ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കെ രാജന്റെയും മടിക്കൈ കക്കാട്ടെ ജിജിനയുടെയും മകനാണ് നിമൽ.

No comments